

"തീവ്രവാദം " ഇതു തന്നെയാണ് ഇന്നത്തെയും ഇനിയുള്ളതുമായ വിഷയം. "തീവ്രവാദത്തിനു മതമില്ല". നമ്മുടെ വിദേശ കാര്യാ മന്ത്രിയുടെ വളരെ പ്രശസ്തമായ വാക്കുകള്‍ .... ഒരു മതത്തിലും ഉള്പെടാത്തവന് മാത്രമെ ഒരു തീവ്ര വാതിയകാന് പറ്റൂ. നിരപരാധികളെ നിഷ്ടൂരമായി കൊല്ലുന്ന ആരും തീവ്രവാദികളും ഭീകര വാദികളും ആണെന്നതില്‍ സംശയം വേണ്ട. അതിന് ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ പേരു നല്‍കുന്നത് വിവേകവും വിധ്യഭ്യസവും ഉള്ള നമുക്ക് ആര്‍കും ചേര്‍ന്നതല്ല. ഇ ഒരു ബ്ലോഗ് കൊണ്ടു ലോക ജനതയെ മൊത്തത്തില്‍ മാറി ചിന്തിപ്പികാന് എനിക്ക് കഴിയില്ല എന്നറിയാം. ഒരാളുടെയെന്കിലും ചിന്തയെ മാറ്റാന്‍ കഴിഞ്ഞെന്കില് എന്റെ ഇ ബ്ലോഗ് ലക്ഷ്യം നിര്‍വഹിച്ചു. ജാതിക്കും മതത്തിനും അപ്പുറം നമുക്കു വേണ്ടത് പരസ്പരം ജാതിയോ മതമോ നോക്കാതെ സ്നേഹിക്കാനുള്ള മനസ്സു ആണ് . നമ്മുടെ കൊച്ചു കേരളത്തെ എങ്കിലും നമുക്കു അത്തരം ചിന്തകളില്‍ നിന്നും മോചിപ്പിക്കണം . ഞാനും നീയും നമ്മളും അതിനുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കണം. നമ്മുടെ ചുറ്റുമുള്ളവരെ നമ്മള് മനുഷ്യരായി കണ്ടു മനസ്സു തുറന്നു സ്നേഹിക്കണം. നമ്മള് ഓരോരുത്തരും പ്രാവര്‍ത്തിക മാക്കിയാല്‍ നമ്മുടെ കേരളം പിന്നെ "സ്വര്‍ഗം".
ഞാന്‍ അബു ദാബിയില്‍ ജോലി ചെയ്യുന്നു....അഞ്ചു വര്‍ഷത്തോളമായി ഞാന്‍ എന്റെ കൂടുകാരുടെ കൂടെ ജീവിക്കുന്നു. ഓണവും ക്രിസ്തുമസും പെരുന്നാളും ഞങ്ങള്‍ ഒരേ പോലെ കൊണ്ടാടുന്നു. ഞങ്ങളില്‍ എല്ലാ മതസ്ഥരും ഉണ്ട് ...ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടെ വിദ്വേഷങ്ങള്‍ ഇല്ല ...ഒരു മനസ്സുമായി കളിയും ചിരിയുമായി ഞങ്ങള്‍ ജീവിക്കുന്നു.ഓരോരുത്തരുടെയും വിഷമങ്ങള്‍ ഞങ്ങള്‍ എവിടെ ഞങ്ങളുടെ വിഷമങ്ങളാണ് .ഓരോരുത്തരുടെയും സന്തോഷങ്ങള്‍ എവിടെ ഞങ്ങളുടെ സന്തോഷങ്ങളാണ് . ജോലി കഴിഞ്ഞു റൂമില്‍ എത്തുന്നത് ഞങ്ങള്‍ക്ക് സ്വര്‍ഗ തുല്യമാണ് . ആഗ്രഹിക്കുന്നു ഞാന്‍ ഇതുപോലൊരു "ഭാരതം". മതങ്ങളും ദൈവവും എല്ലാം നമ്മുക്ക് വേണം. പ്രാര്‍ത്തിക്കണം എല്ലാം എല്ലാം നിലനിറുത്തി കൊണ്ടു തന്നെ നമ്മള് എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം. തീവ്രവതതെയും ഭീകര വാദത്തെയും നമ്മള് ഒറ്റക്കെട്ടായി നേരിടണം . എവിടെ നമുക്കു തുടങ്ങാം................

“നമ്മുടെ കൊച്ചു കേരളത്തെ എങ്കിലും നമുക്കു അത്തരം ചിന്തകളില്‍ നിന്നും മോചിപ്പിക്കണം..!
ReplyDelete